"അത് പവർ ഒഫ് സജഷൻ ആയിരിക്കും"
എന്തോ ഒരു ക്ഷുദ്രജീവിയുടെ പേരാണ് അത് എന്ന് വിചാരിച്ച് കൊട്ടിക്കളയാനാണ് ഞാനാദ്യം നോക്കീത്.
"എവിടെ" "എവിടെ" എന്ന് പരിഭ്രാന്തിയോടെ ചോദിക്കുകയും ചെയ്തു.
കട്ടിലിന്റെ മറ്റേ അറ്റം പിടിച്ചിരുന്ന റോക്കിമോൻ അത് താഴെ വെച്ച് സാങ്കൽപ്പിക ജീവി പോയ ട്രാജക്ടറിയിൽ ഓങ്ങിയടിക്കാൻ ശ്രമിച്ചു.
"അതായത് ഇപ്പൊ ചൊറിയണം ആണെന്ന് പറഞ്ഞു വേറൊരു ഇല ദേഹത്ത് തേച്ചാലും ചൊറിയില്ലേ, ആ മാനസികാവസ്ഥയുടെ ആംഗലേയമാവുന്നു power of suggestion"
റൂമിലിടാൻ മുകളിലെ നിലയിൽ നിന്ന് കട്ടിലെടുക്കാൻ പോയതായിരുന്നു റോക്കിയും ഞാനും. അതിൽ നിന്നും എന്തോ ദേഹത്ത് തട്ടി ചൊറിഞ്ഞതിനു ശാസ്ത്രീയ വിശദീകരണം നൽകാൻ വന്നവനാകുന്നു കോണിപ്പടിയിൽ നിൽക്കുന്ന അർദ്ധ നഗ്നനായ മാന്യദേഹം.
"ബൈ ദ ബൈ മൈ നൈം ഈസ് കണ്ണഹാമരു, ഐ ആം ഇൻ ഫിസിക്സ്. മൈ അംബീഷൻ ഈസ് ടു ബികം ദ ഗ്രേറ്റസ്റ്റ് ഫിസിസിസ്റ്റ് എവ." ഇംഗ്ലീഷ്
പച്ചവെള്ളം പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവനും ആകുന്നു അർദ്ധനഗ്നൻ. കേവല പരിചയപ്പെടലിനു ശേഷം
"ഞാനും നിങ്ങളെ സഹായിക്കാം"
എന്ന് പറഞ്ഞ് അഅർദ്ധനഗ്നൻ-കണ്
ണഹാമരു കട്ടിലെന്റെ ഒരു മൂലയ്ക്ക് പിടിച്ചു. അകത്തേയ്ക്ക് കയറുന്ന സമയത്ത്. ശരീരം മുഴുവൻ രോമങ്ങൾ ഉള്ള 'സാങ്കൽപ്പിക' ക്ഷുദ്രജീവി - power of suggestion കണ്ണഹാമരുവിന്റെ ശരീരത്തിലേയ്ക്ക് കയറി. ഒരലർച്ചയോടെ കട്ടിൽ താഴയിട്ട കണ്ണഹാമരുവും പോക്കിമോണെ പിടിച്ചുള്ള പരിചയത്തിൽ കുതിച്ച് ചാടിയ റോക്കിയും കൂട്ടിയിടിച്ച് നിലത്ത് വീണു. സാങ്കൽപ്പികൻ അടുത്ത റൂമിലേയ്ക്ക് മറഞ്ഞു... Power of suggestion പോയവഴിയിലേക്ക് നോക്കി കണ്ണഹാമരു തല തടവി..
Thursday, 20 April 2017
Power of suggestion ( Kannahamaru chronicles #1)
Labels:
Kannahamaru chronicles
Subscribe to:
Post Comments (Atom)
GET CAFFINATED
About
Designed By Templateism | Seo Blogger Templates
No comments:
Post a Comment